Tuesday, November 22, 2011

എല്ലാവരെയും ദൈവം രക്ഷിക്കട്ടെ....

എല്ലാവരെയും ദൈവം രക്ഷിക്കട്ടെ.... 
മുല്ലപെരിയാര്‍ മുതല്‍ DAM 999 വരെ.

വെളുപ്പാന്‍ കാലത്ത് കണ്ട ഒരു ദു:സ്വപ്നം പോലെ നമ്മുടെ ജീവിത യാഥാര്‍ത്ഥ്യത്തിലേക്ക് അത് കടന്നു വന്നേക്കാം.യാതൊരു മുന്നറിയിപ്പും കൂടാതെ....
ഉറങ്ങാന്‍ കിടക്കുമ്പോള്‍ നാളേക്ക് കണ്ട സ്വപ്നങ്ങളൊക്കെ പാതി വഴിക്ക് ഉപേക്ഷിക്കേണ്ടി വരാം....ഉറ്റവരെ പിരിയേണ്ടി വരാം.

കേട്ടിപോക്കിയ  സ്വപ്ന മാളികകളും ,വാരികൂട്ടി പൊതിഞ്ഞു വെച്ച സ്വപ്നങ്ങളൊക്കെയും ആരുടെയും കൈപ്പിടിയില്‍ ഒതുങ്ങാതെ  ഒഴുകിയോലിച്ചു എവിടെയോ ചെന്ന് പതിക്കും.എവിടെയും കോണ്‍ക്രീറ്റ് കുംബാരവും ,ശവങ്ങളും കൊണ്ട് നിറയും.

വനസൌന്ദര്യവും ,നഗരസൌന്ദര്യവും തിരിച്ചറിയാന്‍ ആവാത്ത വിധം ഒന്നായി ചേര്‍ന്നിരിക്കും.

മെട്രോ റെയില്‍ഉം  ,ദുബായ് ഇന്റര്‍നെറ്റ്‌ സിറ്റി യും ഒന്നും ഇവിടെ ഉണ്ടായിരുന്നു എന്നതിന്റെ ഒരു തെളിവും അവശേഷിപിക്കില്ല.കോണ്‍ക്രീറ്റ് കൂമ്പാരങ്ങള്‍കുള്ളില്‍ ആരാലും  തിരിച്ചറിയ പെടാതെ അവ ഒഴുകി നടക്കും.

വിശപ്പടങ്ങാതെ വാ പിളര്‍ന്നു നില്‍കുന്ന കടലിന്റെ ആമാശയ അടിത്തട്ടിലേക്ക് ഇവയെല്ലാം വിഴുങ്ങപെടും.

ഈ യഥാര്‍ത്യങ്ങളിലെകുള്ള   ഒരു മുന്നറിയിപ്പാണ് സോഹന്‍ റോയ് എന്നാ മലയാളി director ഉടെ    DAM 999 എന്നാ ആദ്യ  ഇന്ത്യന്‍ ഹോളിവുഡ് മൂവി.
ഇതില്‍ മുല്ല പെരിയാര്‍ അല്ല വിഷയമെങ്ങിലും ജീവനും  ,ജീവിതവും എവിടെയും,എപ്പോഴും ഒന്ന് തന്നെ എന്നാ അടിസ്ഥാന തത്വത്തില്‍ ആണ് ഈ സിനിമയുടെ പ്രസക്തി.

ഒരു സോഹന്‍ റോയ് ഇന്റര്‍വ്യൂ വിലൂടെ കേരളത്തിലെ മൊത്തം ചെറുപ്പക്കാരുടേയും  ബോധമണ്ഡലം ഉണര്‍ത്താന്‍ കഴിഞ്ഞു മാതൃഭൂമി ക്ക്.കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്  സൈറ്റ് ആയ FACEBOOK ല്‍ ഏറ്റവും കൂടുതല്‍ കണ്ടത് മുല്ലപെരിയരിനെ കുറിച്ചുള്ള മുന്നറിയിപ്പാണ്  ("Save മുല്ലപെരിയാര്‍ പോലുള്ള ആശയങ്ങള്‍ "). ഒരു sharing ഓ ,wall post ഓ ഇതുമായി ബന്ധപെട്ട് ഇടാത്തതായി   ആരും ഉണ്ടാകില്ല....

വൈകി ആണെങ്കിലും നമുക്കുണ്ടായ ഈ മാറ്റം ആശാവഹം തന്നെ....

എങ്കില്‍ തന്നെയും ഇതിനെ കുറിച്ചൊന്നും ആവലാതി പെടാന്‍ ഇപ്പോഴും പലര്‍ക്കും സമയം ഇല്ല...നൂറു കൂട്ടം തിരക്കാ,അതിനിടയ്ക്ക ഒരു DAM ...ഒന്ന് പോയെ മാഷെ....ഇതാണ് ഒരു കൂട്ടരുടെ സ്റ്റൈല്‍.

DAM  പൊട്ടട്ടെ  അപ്പോള്‍ നോക്കാം എന്ന് വേറൊരു കൂട്ടര്‍...

ഇതല്ല ഇതിനപ്പുറവും ചാടി കടന്നവനാണ് ഈ K K Joseph എന്നാണ് ചിലരുടെ ലൈന്‍.

എന്റെ ചില സുഹൃത്തുക്കള്‍ നര്‍മരൂപേണ പറഞ്ഞത് DAM പൊട്ടിയാലും ഇങ്ങു ഏറണാകുളത്ത്  എത്തണമെങ്ങില്‍ കുറഞ്ഞത്‌ 1 - 2 മണിക്കൂര്‍ എങ്കിലും എടുക്കും.അതിനുള്ളില്‍ ബൈക്ക് ലോ കാറിലോ പാലക്കാടോ,കൊല്ലം തോ എത്തി പിടിക്കാം  എന്നാണ്.

എപ്പടി ഐഡിയ .....what an idea sir ji.....

ഇനി നമ്മുടെ രാഷ്ട്രിയ മേലാളന്‍മാര്‍ക്കും , മന്ത്രി മാരെയും കുറിച്ച ആണെങ്ങില്‍ ...അവര്‍ക്ക് സമാധാനിക്കാന്‍ വകയുണ്ടേ...ഈ DAM പൊട്ടിയാലും അതിന്റെ തീവ്രത തിരുവനത പുരം വരെ എത്തില്ല..കണക്കു പ്രകാരം ആലപ്പുഴ വേറെ എത്തു....അപ്പോള്‍ നിങ്ങള്‍ രക്ഷപെട്ടിലെ....

മന്ത്രി മാര്‍ക്കും രാഷ്ട്രിയ ഉന്നതര്‍ക്കും ഒരു മുന്നറിയിപ്പ്....
കോട്ടയം,ഏറണാകുളം ,ആലപ്പുഴ,ഇടുക്കി മുതലായ സ്ഥലങ്ങളിലെകുള്ള സന്ദര്‍ശനം പരമാവധി ഒഴിവാക്കുക.ഇനി സന്ദര്‍ശനം ഒഴിവാക്കാന്‍ പറ്റാത്തതാനെങ്ങില്‍   helicopter ല്‍  മാത്രം യാത്ര നടത്തുക...

കൂടാതെ മേല്‍ പറഞ്ഞ സ്ഥലങ്ങളില്‍ ഏതെങ്കിലും ഒന്നിലാണ് നിങ്ങളുടെ ഭവനം എങ്കില്‍ കുടുംബ സമേധം തിരുവനന്ത പുത്തേക്കു   മാറുക.വസ്തുവിന്റെ അധാരവും,പ്രമാണവും കൈവശം സൂക്ഷിക്കാന്‍ മറക്കരുതേ...പിന്നീട് ഉപകരിക്കും...

DAM ഇന്റെ പുനര്‍ നിര്‍മാണത്തിന് പ്രധാന തടസം തമിഴ് നാടിന്‍റെ എതിര്‍ പാണല്ലോ...
ഒന്ന് കൂടി അവരോടു സംസാരിച്ചു നോക്കൂ...സമയം നമുക്ക് പ്രശ്നമേ അല്ല.
ഒരു വട്ട മേശ സമ്മേളനത്തിലൂടെ അവരോടു കാര്യങ്ങള്‍ പറയാം....ഇടയ്ക്കു കുശലാന്വേഷണം ആകാം...
എന്നിട്ടും സമ്മതിചില്ലങ്ങില്‍   ...സമ്മതിക്കും വരെ ക്ഷമയോടെ കാത്തിരിക്കാം ...എന്നെങ്ങിലും അവരുടെ മനസ് മാറതിരിക്കില്ല .....

ശുഭാപ്തി വിശ്വാസം ഇപ്പോഴും നല്ലതാണ്...

ഇനി അതുമല്ലങ്കില്‍  Supreme Court ല്‍ ഒരു കേസ് കൂടി  ഫയല്‍ ചെയ്യാം....തമിഴ് നാട് സര്‍ക്കാരിനെതിരെ...
അടിസ്ഥാന തെളിവെടുപ്പുകള്‍ക്കായി ഇന്ന് വരെ നടത്തിയ പഠനങ്ങള്‍ ഒക്കെ എഴുതി തള്ളി പുതിയ ഒരു സംഘത്തെ വെക്കാം.അതങ്ങനെ ഒരു 3 - 4 കൊല്ലം പോയി കിട്ടും.ഇതിനിടക്ക്‌ അവരുടെ മനസ് മാറിയാലോ,Dam പൊട്ടിയാലോ നമ്മള്‍ രെക്ഷപെട്ടു...കാര്യങ്ങള്‍ എളുപ്പമായല്ലോ...

ഇനിയുള്ളത് ഒരു അപേക്ഷയാണ്....(മേലെ പറഞ്ഞ ജില്ല കാര്‍ക്ക് മാത്രം ബാധകം.)
ഈ അപേക്ഷ ദൈവ വിശ്വാസികളോട് മാത്രം ഉള്ളതാകുന്നു....

നിങ്ങള്‍ക്കാകുമെങ്ങില്‍ ഒരു യാഗമോ,യെജ്ഞമോ നടത്തി ദൈവത്തെ ഒന്ന് സുഖിപ്പിച്ചോള്.

ഇനി അങ്ങേരു കനിഞ്ഞാലെ രക്ഷയുള്ളൂ .ഇപ്പോള്‍ തന്നെ അയാളുടെ കരുന്യതിലാണ് കാര്യങ്ങള്‍ ഓടുന്നത്.

Media കാര്‍ക്ക് ഇതുവരെ ഈ വിഷയത്തില്‍ അത്ര താല്പര്യം വന്നു കണ്ടില്ല.ഇടക്ക് ചില വാര്‍ത്തകള്‍ വരാര്‍ ഉണ്ടെന്നത് ഒഴിച്ചാല്‍ അത്ര exclusive അല്ലാത്ത ഒന്നിന് വേണ്ടി സമയം പാഴാക്കാന്‍ ഇല്ലാത്തതു കൊണ്ടാകാം.

Exclusive ആക്കുവാന്‍ വേണ്ടി അവര്‍ നേര്‍ച്ചകള്‍ ഒക്കെ നേരുനുന്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.വിള്ളലുകള്‍ കൂടുന്നത് അതിന്റെ അനന്തര ഭാലമാണോ എന്ന് സംശയികേണ്ടി ഇരിക്കുന്നു.
അതുകൊണ്ട് നിങ്ങളും കാര്യമായി നേര്‍ച്ചകള്‍ ഒക്കെ നേര്ന്നോലുക   ...ആരാണ് കൂടുതല്‍ കൊടുക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി ആണ് ദൈവം ഇപ്പോള്‍ അനുഗ്രഹങ്ങള്‍ ചൊരിയുന്നത്.

അവസാനമായി Sohan Roy യോടു ഒരു വാക്....

ഞങ്ങളെ ഇതൊന്നും കാട്ടി ബേജാരാക്കാന്‍ നോക്കണ്ട...ഞങ്ങള്‍ ഇതൊക്കെ കുറെ കണ്ടതാ ആശാനേ..
ഇങ്ങനെ ഒക്കെ ആണെങ്കിലും തങ്ങളുടെ സിനിമ വിജയികട്ടെ...കാശ് വരട്ടെ എന്ന് ആശംസിക്കുന്നു....

സോഹന്‍ റോയുടെ തന്നെ ഒരു വാക്ക് കടമെടുത്തു ഞാന്‍  അവസാനിപ്പിക്കുന്നു...
ഈ സിനിമ കണ്ടു ലോകത്തിനു മനസിലായിട്ടും നമ്മുടെ എമാന്മാര്‍ക്ക്  ബോധ്യം വന്നില്ലങ്ങില്‍....?

എല്ലാവരെയും ദൈവം രക്ഷികട്ടെ.....

ഭാഗ്യം ഉണ്ടെങ്കില്‍ വീണ്ടും കാണാം.

GOOD BYE...




Friday, August 26, 2011

അണ്ണാ ഹസാരെയും ചില ചിന്തകളും സംശയങ്ങളും.

മാധ്യമങ്ങള്‍ ഇപ്പോള്‍ ചൂടോടെ ജനഹൃദയങ്ങളില്‍ എത്തിക്കുന്ന പ്രധാന വിഷയങ്ങളില്‍ ഒന്നാണല്ലോ അണ്ണാ ഹസാരെയും അദ്ദേഹം നടത്തുന്ന സമരവും.ദിവസം ചെല്ലുംതോറും സാധാരണയായി സംഭവിക്കാറുള്ള പോലെ ഒരു ചൂട് കുറവ് ഇതില്‍ കാണാത്തത് മറ്റു exclusive news  ഒന്നും തരപെടാത്തത് മുലം ആണോ എന്ന് സംശയം ഉണ്ടെങ്ങിലും കൊണ്ടുപിച്ചുള്ള രാജ്യ സ്നേഹം എന്തായാലും മാധ്യമങ്ങളിലും ഇപ്പോള്‍ കൂടുതല്‍ കണ്ണന്‍ സാധിച്ചിട്ടുണ്ട്.  

നമുക്ക് പൊതുവേ ഉള്ള ഒരു സ്വഭാവം, എല്ലാത്തിനെയും ഒരു സംശയത്തിന്റെ കണ്ണ് കൊണ്ട് കൂടി കാണുക എന്നതാണ്.ഇവിടെയും ചില അത്തരം ചിന്തകള്‍ ഉയര്‍ന്നു വരുന്നതായി കണ്ടു....
facebook പോലെയുള്ള online സൌഹൃദ കൂട്ടായ്മയില്‍ അദ്ധേഹത്തെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയുംപോഴും ഇടക്ക് ചില ആലോസര പെടുത്തല്‍ പോലെ ആരുടെ ഒക്കയോ കണ്ടെത്തലുകളും അഭിപ്രായങ്ങളും. അതിലും കടന്നു കൂടുന്നു.

ഗിതയില്‍ ഭഗവന്‍ ഉപദേശിച്ചത് പോലെ "ലക്‌ഷ്യം മാര്‍ഗത്തെ സധുകരിക്കും" എന്നാണല്ലോ.
നമ്മുടെ ലക്‌ഷ്യം അദ്ദേഹം ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന ആ സമരത്തിനു നന്മയുടെ അര്‍ഥം കണ്ടെത്തി അദേഹത്തിനൊപ്പം  അണി ചേരുക എന്നതാണ് (എന്റെ പക്ഷം).
അദ്ദേഹം പുതിയ ഗാന്ധിയോ എന്നൊക്കെയുള്ള ചര്‍ച്ചകള്‍ നമുക്ക് പിന്നീട് ആവാം.എന്തുകൊണ്ടും നമുക്ക് മുക്തിവേണ്ട ഒരു പ്രധാന പ്രശ്നത്തിലേക്ക് ആണ്  അദ്ദേഹം വിരല്‍ ചൂണ്ടിയിരിക്കുന്നത്.നമ്മുടെ രാജ്യത്തിന്‍റെ പുരോഗതിയെ പകുതി കൊണ്ട്  തകര്‍ത്ത ആഴുമതിയില്‍ നിന്ന് കുറച്ച എങ്കിലും നമുക്ക് മോചനം വേണ്ടേ?.
അങ്ങനെ ഉള്ളപോള്‍ എന്തിനു നാം വൃഥാ മറ്റുള ചിന്തകളിലേക്ക് മനസിനെ പായിച്ചു സമയം പാഴാക്കുന്നത്.

ഇപ്പോള്‍ നമുക്ക് വേണ്ടത് ഒന്നേ ഒന്ന്....
അതിനായി നമുക്ക് ഒന്ന് ചേരാം......ഒറ്റകെട്ടായി പോരാടാം..

ഭരത് മാതാ കീ ജയ്......



Tuesday, August 16, 2011

Aanna Hazare

Aanna hazare in police custody....what a democratic country we are living....time to active

Wednesday, July 13, 2011

Salt n' Pepper

Salt n' Pepper Watched Yesterday.
Good Movie.....Must Watch Guys.......
Please watch and promote such movie's and makers...
Those who like twist and silly usual movie gimmick don't watch.......
Its inspire people like us to go much closer with this industry.

Hats off Ashik Abu and Team






More Reviews
http://www.deccanchronicle.com/channels/showbiz/others/salt-n-pepper-treat-gourmets-845
http://movieraga.indulekha.com/2011/07/08/review-salt-n-pepper/

Friday, July 1, 2011

SERIOUS ONE.....

PLEASE READ CAREFULLY : This msg is for every girl who goes to college or office alone. If u find any child crying on road showing his/her address n asking u to take him/her to that address, take that child to police station n plz don't take it to that address. IT IS A NEW WAY OF GANGS TO STEAL,RAPE and KIDNAP GIRLS. Plz circulate to all

Wednesday, June 29, 2011

Buried

Please watch this movie if you are not.......
Buried ..... 2010 released Spanish movie....its a different experience for you , how to make a movie with a difference not in dialogue but in action.....I really love it...Please guy's watch this......

Monday, May 30, 2011

കഥകള്‍ പറയാത്ത രണ്ടു വര്‍ഷം.....

കഥകളിലൂടെ കവിതയും കവിതയിലൂടെ കഥയും പറഞ്ഞുതന്ന നമ്മുടെ സ്വന്തം മാധവികുട്ടി (ആമി) വിടപറഞ്ഞിട്ട്‌ 31/05/2011 -  2 വര്‍ഷം തികയുന്നു.കഥകള്‍ പറയാത്ത രണ്ടു വര്‍ഷം.
കഥ പറഞ്ഞു പറഞ്ഞു  ജീവിതം തന്നെ വരച്ചു കാട്ടിയ ഒരു കുട്ടി.പോകുന്ന വഴികളില്‍ എല്ലാവരോടും കുശലം പറഞ്ഞ്,കൊഞ്ചി നടക്കുന്ന മുട്ടെത്താത പാവാടയും ഫ്രോകും അണിഞ്ഞ ഒരു പെണ്‍കുട്ടിയുടെ രൂപമാണ്‌ മാധവികുട്ടിക്ക്‌.കാച്ചിയ നീലഫ്രിങ്കാതി എണ്ണയുടെ മണമായിരുന്നു മുടിയിഴകള്‍ക്ക് (എന്റെ മനസ്സില്‍). പ്രായം വേട്ടയാടാത്ത ഒരു മനസായിരുന്നു അവരുടേത്.അവസാന നാളുകളില്‍ പോലും ആ കണ്ണുകളില്‍ കൌമാരത്തിന്റെ ഒരു തിളക്കം ഞാന്‍ കണ്ടു. ആ കണ്ണ്കളിലേക്ക് അല്‍പനേരം നോക്കിയിരുന്നാല്‍ അറിയാതെ നമ്മുടെ ഉള്ളിലും പ്രണയം വിരിയും.
കഥകളില്‍ മാത്രമല്ല ജീവിതത്തിലും പ്രണയത്തിന്റെ വറ്റാത്ത ഒരു അരുവിയായിരുന്നു അവര്‍.

വായിച്ച് ഹരം കൊണ്ട കഥകളിലെ നായികമാര്‍ പലതും കഥാകാരി തന്നെ ആണെന്ന്  ലോകത്തോട്‌ പറയാനും അവര്‍ ഒട്ടും ഭയപെട്ടില്ല.എന്തിനെയും എതിനെയും ഭയകുന്ന മലയാളി പെണ്‍കുട്ടികള്‍ക്ക് പുതിയ ഒരു വാതില്‍ തുറന്നുകൊടുക്കുക കൂടി ആയിരുന്നു അവര്‍ ചെയ്തത്.പുതിയ തലമുറ പെണ്ണെഴുത്ത്‌ കാര്‍ക്ക് ബാലപാഠം കമല തന്നെ ആയിരുന്നു.

മാധവികുട്ടിയെ ഒന്ന് നേരില്‍ കാണുവാനും പരിചയപെടുവാനും ഉള്ള എന്റെ അതിയായ ആഗ്രഹത്തെ, ജീവിതത്തില്‍ ഉപേക്ഷികേണ്ടി വന്ന ഒരു കൂട്ടം ആഗ്രഹാകൂബരതിന്നോപ്പം  ഇട്ടു ഞാന്‍ കത്തിച്ചു.എങ്കിലും ഇന്നും എന്നും എന്റെ മനസ്സില്‍ ആ മുഖം, പല രൂപത്തില്‍ പല ഭാവത്തില്‍ തെജോമയമായി തന്നെ ജ്വലിച്ചു നില്‍ക്കും.

സമര്‍പ്പണം : മാധവികുട്ടി എന്ന അമ്മക്ക്,ചേച്ചിക്ക്,കൂട്ടുകാരിക്ക്,കാമുകിക്ക്......

Friday, May 27, 2011

ഒരു ബാല്യകാല പ്രണയത്തിന്റെ ഓര്‍മയ്ക്ക് ......

ബാല്യകാല പ്രണയത്തിന്റെ ഓര്‍മയ്ക്ക് ......ഒരു സമര്‍പ്പണം.

ഞങ്ങള്‍ തമ്മില്‍ പിരിയുമ്പോള്‍ അവള്‍ക്കു വയസു 14 or 15.അത്ര തന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് പിന്നെ ഞങ്ങള്‍ തമ്മില്‍ കാണുന്നത്.

അവള്‍ക്കൊപ്പം അവളുടെ കൈവിരളില്‍ തൂങ്ങി കൊഞ്ചി കിണുങ്ങി അവളുടെ മകനും.

ഈ കാലയളവില്‍ അതല്ലാതെ അവള്‍ക്കു വേറെ  മാറ്റങ്ങള്‍ ഒന്നും ഉണ്ടായതായി തോന്നിയില്ല.ആ പഴയ കുട്ടി.......

പെട്ടന്ന് നായകന്റെ മനസിലേക്ക്, അഭ്രപാളികളില്‍ തെളിയും പോലെ ഒരു ഫ്ലാഷ് ബാക്കിന്റെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സീനും, സംഗീതവും കടന്നു വന്നു....വിഷാധമായ നിമിഷങ്ങള്‍ ....15 വര്‍ഷങ്ങള്‍ക്കു മുന്‍പുനടന്ന ആ പ്രണയ കഥയിലേക്ക്‌ ഒരു ഫ്ലാഷ് ബാക്ക് യാത്ര.....

 .......എന്റെ ആദ്യ പ്രണയം ..വേണമെങ്ങില്‍ അവസാനത്തെയും(പൂര്‍ണമായ അര്‍ഥത്തില്‍ അല്ല എങ്കിലും).....കണ്ടും കെട്ടും സുപരിചിതമായ അതെ ചേരുംപടി തന്നെ ആയിരുന്നു ഈ പ്രണയകഥയ്ക്കും.. അവളെ ആദ്യം കണ്ട നിമിഷം, .......അതൊരു സായംസന്ധ്യ നേരമായിരുന്നു.ഗ്രാമത്തിലെ ഒരു വീട്ടില്‍, ദേവിക്ക് നേര്‍ച്ചയായി നടത്തുന്ന കുത്തിയോട്ടം കാണാന്‍ എത്തിയതായിരുന്നു അവള്‍.ഞാനും എന്റെ കൂട്ടുകാര്‍ക്കൊപ്പം അവിടെ ഉണ്ടായിരുന്നു.അവളെ കണ്ട ആ നിമിഷം തന്നെ  എന്നില്‍  പ്രണയം മൊട്ടിട്ടു......അതുവരെ കണ്ടിട്ടില്ലാത്ത അറിഞ്ഞിട്ടില്ലാത്ത  ആ അയല്കാരി കുട്ടിയെ അപ്പോള്‍ തന്നെ ജീവിതത്തിന്റെ ഭാഗം ആക്കി മാറ്റിയിരിക്കുന്നു  മനസ്.

പിന്നിട് അങ്ങോട്ടുള്ള ഓരോ ദിവസത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ഇന്ന് ചിരിയും അന്ന് ഉത്കണ്ട നിറഞ്ഞതും ആയിരുന്നു.
ആര്‍കും എന്ന പോലെ എന്റെ മുന്‍പിലും കുറെ ചോദ്യങ്ങള്‍  പൊങ്ങി വന്നു..

എങ്ങനെ എന്റെ പ്രണയം ഞാന്‍ അവളോട്‌ പറയും.......???......
എങ്ങനെ അവള്‍ പ്രതികരിക്കും.......

കൂട്ടുകാര്‍കൊപ്പം  ഇരുന്നു തലപുണ്ണാക്കി......

പല വഴികളും തെളിഞ്ഞു വന്നു.........
ചിലതൊക്കെ വെറും നിലവാരം ഇല്ലാത്തതായത് കൊണ്ട്  സൗഹൃദസഭ അത് പാടെ തള്ളി.....
അന്നത്തെ സംബ്രധായിക  രീതി ആയ പ്രണയലേഖനം ആയിരുന്ന്നു ഉപേക്ഷിച്ച കൂട്ടത്തില്‍ ആദ്യത്തേത്.

കൂട്ടായ്മയില്‍ ചര്‍ച്ച പെരുകി കൊണ്ടിരുക്കുമ്പോഴും ഉള്ളില്‍ നല്ല ഭയം ഉണ്ടായിരുന്നു....രണ്ടു കാര്യങ്ങളില്‍   .....

ഒന്ന് അവള്‍  എന്റെ പ്രണയം നിഷേധിച്ചാല്‍  ഈ കാമുകന് അത് സഹിക്കാന്‍ പറ്റില്ല...... അവളില്ലാതെ ജീവിക്കാന്‍ വയ്യല്ലോ......ഒപ്പം  കൂട്ടുകാര്‍ക് മുന്‍പില്‍ തലയുയര്‍ത്തി നടക്കാന്‍ ഒക്കില, അതിലും ഭേദം മരികുന്നതാണ്.(മുന്‍പരിചയ കുറവ് മൂലം).....

രണ്ട് .....ഇത് വീടുകാര്‍ അറിഞ്ഞാല്‍ കിട്ടുന്ന നല്ല തല്ലിനെ കുറിച്ചോര്‍ത്ത്......"മോട്ടെനു വിരിഞ്ഞില്ല അതിനു മുന്‍പേ അവന്റെ പ്രേമം അതും ഒരു അന്യ ജാതികരിയെ ....."
ഇത് രണ്ടും മനസ്സില്‍ കിടന്നു......പക്ഷെ കാമുകന് തോല്‍ക്കാന്‍ വയ്യല്ലോ......

ഒടുവില്‍ വഴി കണ്ടെത്തി. 
തന്നത് ഒരു ബാല്യകാല സുഹൃത്ത്‌. അവളുടെ വീട്ടിലെ ജോലികാരി ചേച്ചി വഴി കാര്യം അവളോട്‌ അവതരിപ്പിക്കുക.........വലിയ risk  ഉള്ള പണി ആണ്....
ശ്രേമം പാളിയാല്‍ ആകെ പൊല്ലാപ്പാകും, വരുന്നത് വരട്ടെ എന്ന് കരുതി ......സുഹൃത്ത്‌ കാര്യം അവരോട് അവതരിപിച്ചു....
എങ്ങനെ ആണ് അവന്‍ അത് സാധിച്ചത് എന്ന് ഇന്നും എനിക്കറിയില്ല....

സംഭവം success  

അവര്‍ വഴി കാര്യം അവതരിപിച്ചു.....മറുപടി മൗനം ആയിരുന്നു എന്ന് ദൂതയായ ചേച്ചി അറിയിച്ചു...
അവളുടെ മുഖത്ത് താല്പര്യത്തിന്റെ എന്തെങ്കിലും ലക്ഷണം ഉണ്ടായിരുന്നോ എന്ന് അറിയാന്‍ ആകാംക്ഷ.....ചോദിച്ചപ്പോള്‍ ചേച്ചിയുടെ വക ഒരു ചിരി.......കറുത്ത വട്ട മുഖവും നിറയെ മുഖകുരു കുഴികളും  ഉള്ള അവരുടെ മുഖത്ത് നിന്നുവന്ന ആ ചിരി ഇന്നും ഞാന്‍ ഓര്‍കുന്നു.....
വല്ലാത്ത ഒരു വെറുപ്പായിരുന്നു അത് കണ്ടപ്പോള്‍.......ഉള്ളില്‍ നിന്നിരച്ചു വന്ന ദേഷ്യത്തെ ഒരു ചമ്മലിന്റെ രൂപഭാവതിലേക്ക് മാറ്റി നിഷ്കളങ്കനായി ഞാന്‍ നിന്നു.(അന്നും ഇന്നും മുഖത്ത് എവിടെയോ ഒഴുകുന്ന നിഷ്കളങ്കതയുടെ ചാലുള്ളത് കൊണ്ട് പലപ്രശ്നങ്ങളില്‍ നിന്നും ഒഴിവായി പോരാന്‍ കഴിഞ്ഞിട്ടുണ്ട്)

മൗനം സമ്മതം ആണ് എന്നൊന്നും അന്നറിഞ്ഞു കൂടാ......അതുകൊണ്ട് തന്നെ അവളുടെ മൗനം എന്നെ കൂടുതല്‍ അസ്വസ്ഥന്‍ അക്കീ....പിന്നെ  ചിന്താ അതുതന്നെ ആയിരുന്നു, കിടക്കുമ്പോഴും നടക്കുമ്പോഴും ....ക്ലാസ്സ്‌ റൂമില്‍ ഇരികുമ്പോഴും അതുതന്നെ...കളികണം എന്നോ ,കൂടുകരോടൊപ്പം പോകണമെന്നോ പോലും ചിന്തയില്ലാത്ത അവസ്ഥ(അതും ഒരു 7ഴാം ക്ലാസ്സുകാരന്‍ ആണെന്ന് ഓര്‍ക്കണം.)

എന്താണ് അവളുടെ മനസ്സില്‍ എന്ന് അറിയാന്‍ കഴിയാത്തതില്‍ ഞാന്‍ ആകെ ആശങ്കാകുലന്‍ ആയിരുന്നു.
അവളുടെ ഒരു നോട്ടം കിട്ടാന്‍ വേണ്ടി അവള്‍ പോകുന്ന വഴിയില്‍ കാത്തു നിന്ന് നോക്കി...ആദ്യമൊക്കെ അവള്‍ ശ്രധിച്ചതെ ഇല്ല.....ഓരോ തവണ അവള്‍ എന്നെ ശ്രധിക്കാതെ പോകുമ്പോഴും നിരാശയുടെ ഒരു കൊടുമുടി എനികൊപ്പം വളര്‍ന്നു.അങ്ങനെ വളര്‍ന്നു വന്ന നിരാശയുടെ കൊടുമുടികൊപ്പം തളര്‍ന്നിരുന്ന കുറെ ദിവസങ്ങള്‍.

പിന്നെ പിന്നെ എനിക്ക് നേരെ അവള്‍ ഇടം കണ്ണാല്‍ ചില നോട്ടങ്ങള്‍ എറിഞ്ഞു ..........

ഒടുവില്‍ ഒന്ന് ചിരിച്ചു കാണാന്‍ പിന്നെയും നാളുകള്‍ കാത്തിരിക്കേണ്ടി വന്നു......
കാത്തിരിക്കാന്‍ എനിക്കൊരു മടിയും ഉണ്ടായിരുന്നില.....

Continue.......



Saturday, April 30, 2011

എന്‍ഡോസള്‍ഫാന് ആഗോള നിരോധനം-പക്ഷെ..........

ഒടുവില്‍ അവര്‍ക്കതിനു സമ്മതികേണ്ടി വന്നു...എന്നിട്ടും നേടിയെടുത്തു ചില ഇളവുകള്‍...കോഴിക്കോട്  കശുമാവിന്‍ തോട്ടങ്ങളില്‍ ഇനി അവര്‍ ഈ വിഷം തളിക്കില്ലയിരിക്കാം ..പക്ഷെ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ കൃഷിസ്ഥലങ്ങളില്‍ കുറഞ്ഞത്‌ 5 വര്‍ഷത്തേക്ക് അവരീ വിഷം തുപ്പിക്കൊണ്ടേ ഇരിക്കും(5 വര്‍ഷം എന്നുളത് പിന്നെയും കൂടുവാനും 11 വര്‍ഷം വരെ നീട്ടുവാനും ഉള്ള ഇളവുകള്‍ അവര്‍ നേടി എടുത്തിട്ടുണ്ട്).
30 വര്‍ഷങ്ങള്‍ക്കു മേല്‍ സമരം ചെയ്യേണ്ടി വന്നു  മനുഷ്യന് ഭീക്ഷണിയായ ഒരു കൊടും വിഷത്തെ ഒന്ന് ഉപാധികളോടെ എങ്കിലും നിരോധിക്കാന്‍. ഇവിടെ ജനാധിപത്യ ഭരണം തന്നെയാണു നടക്കുന്നത് എന്നോര്‍ക്കുമ്പോള്‍ ഞാനും അതിന്റെ ഒരു ഭാഗം ആണെന്ന് സമ്മതികേണ്ടി വരുമ്പോള്‍, സുകതകുമാരി ടീച്ചര്‍ പറഞ്ഞതുപോലെ "മഹാത്മാഗാന്ധി യുടെ നാട്  ലോകത്തിന്റെ മുന്‍പില്‍ തലകുനിഞ്ഞു പോകുന്നു".

Monday, April 25, 2011

എന്‍ഡോസള്‍ഫാന്‍ X സ്വാതന്ത്ര്യം


ഒരു തലകെട്ടിനെ കുറിച്ച് ചിന്തിച്ചപ്പോഴും അത് ഇങ്ങനെ ഒന്നില്‍ എത്തി നിന്നപോഴും പൂര്‍ണമായും യോജിച്ചതാണോ എന്ന് ഒരു സംശയമുണ്ടായിരുന്നു....പിന്നെ തോന്നി ഇത് തന്നെ ആണ് ശരി എന്ന്.........

കാരണം ഒരു സമുഹത്തിന്റെ ജീവിക്കാനുള്ള സ്വതന്ത്രിയത്തിനുമേല്‍ എന്‍ഡോസള്‍ഫാന്‍ എന്ന ഈ ദുരന്തം കടന്നു കയറിയത്.....ഈ ദുരന്ത വാര്‍ത്തയ്ക്കു ഒരു സാധാരണ വാര്‍ത്തയ്ക്ക് അപ്പുറം എത്ര പേര്‍ പ്രാധാന്യം നല്കുനുണ്ടാകും.
ഒരു തുടര്‍കഥ വായനക്കാരനില്‍ ആദ്യം ഉണ്ടാക്കുന്ന ആകാംക്ഷ നിലനിര്‍ത്താന്‍ കഴിയാതെ വരുമ്പോള്‍ സ്വാഭാവികം ആയി ഉണ്ടാകുന്ന ഒരു മടുപികലിനപ്പുറം ഭുരിപക്ഷം വരുന്ന വായനക്കാരിലും ഈ ദുരന്തവും ഇപ്പൊൾ വാര്‍ത്തയാവുനില്ല.
ദുരിതങ്ങള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ എത്രയയിരിക്കുന്നു.
എല്മകജെ,സ്വര്‍ഗ്ഗ,പെരിയ,മുളിയര്‍ പോലുള്ള സുന്ദരങ്ങളായ ഗ്രാമങ്ങളില്‍ ഇന്ന് ജനികുന്നത് അന്യഗ്രഹ ജീവികള്‍ എന്ന സങ്കല്പ സമമായ വികൃതമായ എന്തോ ഒന്നാണ്!!!....ഇവരെ പ്രസവിക്കുന്ന, പോറ്റിവളര്‍ത്തുന്ന അച്ഛനമാമാരെ കുറിച്ച് ചിന്തിക്കുക പോലും ദുഷ്കരമായ ഒന്നാണ്.നാളെ എന്തൊക്കെയോ ആയി തീരേണ്ടിയിരുന്ന ഓരോ കുഞ്ഞുങ്ങളുടെയും തലയില്‍ എഴുത്ത് മാറ്റിയ ആ ദുഷ്ട ശക്തികള്‍ക്ക് ആകുമോ അവരുടെ കണ്ണുനീര്‍ അകറ്റുവാന്‍.

ഇവരുടെ ഒക്കെ കുട്ടികള്‍ സമൂഹത്തില്‍ ഉന്നത നിലയില്‍ കഴിയുമ്പോള്‍ ഒരു പറ്റംകുട്ടികള്‍ മൃഗങ്ങളെകാള്‍ കഷ്ടമായ ജീവിതം ഇവിടെ ജീവച്ചു തീര്‍കുന്നു.

എന്‍ഡോസള്‍ഫാന്‍ മൂലം അല്ല ഇതൊന്നും സംഭവിച്ചത് എന്ന് പ്രസങ്ങിക്കുന്ന ഇവിടുത്തെ രാഷ്ട്രിയ ഹിജടകള്‍ക്ക് ഈ സ്ഥാനം നല്‍കിയ നമ്മള്‍ തന്നെ അല്ലെ തെറ്റുകാര്‍.....

ഇവിടെ എത്ര പഠന സംഘങ്ങള്‍ വിഡ്ഢിനാടകങ്ങള്‍ കളിച്ചുപോയി ....ആര്‍കും തെളിയിക്കാന്‍ പറ്റാഞ്ഞത്‌ ഒന്ന് മാത്രം.എന്‍ഡോസള്‍ഫാന്‍ എന്നത് ഒരു കൊടിയ വിഷം ആണ് എന്ന സത്യം.


ഇതിന്റെ നിര്‍മാതാക്കള്‍ ആയിരുന്ന അമേരിക്കയുള്‍പടെ 81 രാജ്യങ്ങള്‍ ഇത് നിരോധിച്ചപ്പോള്‍ ഇവിടെ മാത്രം

എന്തെ ഇങ്ങനെ...മനുഷ്യ ജീവനെ കാള്‍ വിലയാണോ അവര്‍ ഈ കൊടിയ വിഷത്തിനു കല്പിച്ചിരിക്കുന്നത്.

അവര്‍ക്കിത് ഇപ്പോഴും ശുദ്ധ പശുവിന്‍ പാലിന് സമം.

ജനിതക മാറ്റം വരെ വരുത്താന്‍ കഴിവുള്ള ഈ കൊടിയ വിഷത്തിനെ അമൃതായി പ്രകീര്‍തികുന്ന രാഷ്ട്രിയ ,ഉദ്യോഗസ്ഥ പുങ്കവന്‍ മാര്‍ക്ക് .....ഇത് തങ്ങളുടെ തലക്കുമീതെ ചീറ്റാത്തിടത്തോളം കലാം പ്രകീര്‍തിക്കം .......ദുരന്തം അത് വെറും കെട്ടുകഥയാണ് എന്ന് അക്രോശികാം.

ഒരുവന് അവനുമേല്‍ തന്നെ ചര്‍തികിട്ടിയ അധികാരം ആണ് സ്വാതന്ത്ര്യം ...അവനുമേല്‍ മാത്രം (അത് കൊണ്ടാണല്ലോ കൊലപാതകം ഒരു കുറ്റവും പാപവും അയീ കാണുന്നത്...!!!)

ഈ അധികാരം അവനില്‍നിന്നു മാറി ഒരു ദേശവും, അത് സമുഹവും ഒടുവില്‍ രാജ്യതിന്റെതുമാകുന്നു.ഈ സ്വാതന്ത്ര്യത്തിന്റെ സീമ ലഘിക്കുമ്പോള്‍ അത് അവന്റെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാകുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.അവിടെ അടിമകള്‍ എന്നാ വര്‍ഗ്ഗം സൃഷ്ടിക്കപ്പെടുന്നു .
ഇത് തന്നെ അല്ലെ ഇവിടെയും സംഭവിച്ചത്.ജീവിക്കാന്‍ ഉള്ള അവരുടെ സ്വാതന്ത്ര്യത്തിനു മേല്‍ കടന്നു കയറ്റം നടത്തി ആ പ്രദേശത്തെ ജനതയെ അടിമവര്‍ഗ്ഗപട്ടം ചാര്‍തികൊടുത്തത് പോലെ ആയില്ലേ....

പ്രതികരിക്കാന്‍ ശക്തില്ല്ലത്തവര്‍ അക്കിയില്ല്ലേ .....അല്ലെങ്ങില്‍ തണെ പ്രതികരിച്ചാല്‍ ഇവിടെ കേള്‍ക്കാന്‍ ആരുണ്ട് .....
പ്രതികരിക്കാനുള്ള ശക്തി നമുക്ക് നഷ്ടപെട്ടിരികുന്നു.നമ്മുടെതല്ലാത്ത ഒരു പ്രശ്നത്തിലും നമുക്ക് തലയിടാന്‍ താല്പര്യം ഇല്ലാതായിരിക്കുന്നു.professional's പെറ്റു പെരുകി കൊണ്ടിരിക്കുന്ന ഈ മണ്ണില്‍ ഇനി എവിടെ പ്രതികരിക്കാനുള്ള യുവ ജനത.മുട്ടയ്കുള്ളിലെ ലോകം മാത്രമേ അവര്‍ക്കറിയു.


ഇങ്ങനെ യൊക്കെ ആണെങ്കിലും തുരുംബെടുത്തു പോയി എന്ന് നാം കരുതിയ ആ പഴയ ആയുധത്തിനു ഇപ്പോഴും നല്ല മൂര്‍ച്ച ഉണ്ടെന്നു ഈ 2011 ല്‍ തെളിയിക്കാന്‍ ഒരു Anna Hazare ഉണ്ടായതു പോലെ ഇവിടെയും ഒരു അന്ന ഹസാരെ ഉണ്ടാകും എന്നാ സങ്കല്പ സ്വപ്നം കാണാനേ എനിക്ക് കഴിയു.
നമ്മുടെ മുഖ്യ മന്ത്രി കഴിഞ്ഞ ദിവസം നടത്തിയ ഉപവാസം ഒരു നല്ല തുടക്കം ആണെങ്കിലും എന്തെ അങ്ങേക്ക് ഇതുതോന്നാന്‍ ഇത്ര വൈകിയത് ......,കൂടാതെ ഒരുദിവസം കൊണ്ടിത് നിര്‍ത്താതെ ഹസാരെ ചെതത് പോലെ ഇതു നിരോധിക്കും വരെ അങ്ങേക്ക് ഉപവാസം തുടരാമായിരുന്നു.....അങ്ങേകൊപ്പം ഞങ്ങള്‍ എല്ലാം നിരക്കുംയിരുന്നു .....വെറും രാഷ്ട്രിയ നാടകത്തിനപ്പുറം അതില്‍ എന്തെങ്കിലും നന്മയുടെ ഉദ്ദേശം ഉണ്ടെങ്കില്‍ അങ്ങേക്ക് എന്‍റെ വന്ദനം.....മറിച്ചു ചിന്തിച്ചതിനു മാപ്പ് .....

ഈ ജീവിതത്തെ നേരില്‍ കണ്ടിട്ടില്ലാത്തവര്‍ക്ക് ,ഈ ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും എത്രമാത്രം ഉണ്ടെന്നു അറിയുവാന്‍ ആത്മാര്‍ഥമായി ആഗ്രഹമുള്ളവര്‍ക്ക് നേര്‍കാഴ്ച പോലെ ഒരു നോവല്‍... അംബികാസുതന്‍ മാങ്ങാടിന്റെ "എല്മകജെ".
 ഒട്ടും തന്നെ അതിഭാവുകത്വം ഇല്ലാതെ എന്നാല്‍ അല്‍പ്പം ഭാവനയുടെ മേമ്പൊടിയോടെ അദ്ദേഹം പറഞ്ഞിരിക്കുനത് അവരുടെ യഥാര്‍ത്ഥ ജീവിതം തന്നെ ആണ്.
ചിലപോഴെങ്ങിലും ഇതൊക്കെ സത്യമാണോ എന്ന് ഭയപെടുതുന്ന ഒരു ചിന്ത മനസിലേക്ക് കടന്നു വരുമെങ്കിലും....സത്യസന്ധമായ അവതരണം......................


ഒരു ജനതയുടെ തലയില്‍ എഴുത്ത് മാറ്റിയ, ഹൃദയശൂന്യരായ ആ ഉപരി വര്‍ഗത്തെ ഇല്ലാതാക്കുവാന്‍ നമുക്കൊന്നിക്കാം....ഒത്തുചേരാം ....


സ്വര്‍ഗരാജ്യം തിരകെ വരും എന്ന് സ്വപ്നം കാണുന്ന വിഡ്ഢിയായ വിശ്വാസിയെ പോലെ ആശ്വാസത്തിന് വേണ്ടിയെങ്കിലും നമുക്കും കാണാം ആ സ്വപ്നം.....സ്വാതന്ത്രിയം തിരികെ കിട്ടിയ ...ശുദ്ധമായ വായുവും..മണ്ണും തിരികെ കിട്ടിയ...ജനിമ്രിതിയുടെ പാപങ്ങള്‍ ഏറ്റുവാങ്ങാത്ത ഒരു പുതിയ തലമുറയെ...

നിങ്ങളുടെ അഭിപ്രായങ്ങളും പ്രതിക്ഷേതവും ഇവിടെ രേഖ പെടുത്തുക.
...

Tuesday, April 19, 2011

അയലത്തെ ചിത്രകരൻ

ചിത്രകലയിൽ മലയാളിയുടെ അഭിമനവും ഒപ്പം അഹങ്കാരവുമായ ചിത്രകരൻ രാജ രവിവർമ്മ യുടെ എണ്ണച്ഛായ ചിത്രങൾ ഇന്നും ലൊകം മുഴുവൻ അതിശയതൊടെ വീക്ഷിക്കുബൊൾ നമ്മുടെ തൊട്ടയല്പക്കത്തു നിന്നു ഒരു ചെരുപ്പകരൻ വിസ്മയിപിക്കുന്ന ചിത്രങളുമയി അത്രയൊന്നും ശ്രദധിക്കപെടാതെ നിൽകുന്ന ഒരു കാഴച്ച എനിക്കു വല്ലാത്ത ഒരു അമ്പരപ്പുണ്ടാക്കി ...
ഇളയരാജ എന്ന പേര് അതെ നട്ടിൽ നിന്നു വന്നു രാജ്യം മുഴുവൻ അരാധകരെ ശ്രിഷ്ടിച്ച മഹാനായ സംഗീതജഞന്റെതായത് യാദ്രിശ്ചികമാകം........പക്ഷെ കഴിവിന്റെ കര്യത്തിൽ ആ പെരു ഒട്ടൂം നഷ്ട്ടപെടുത്താത്ത പ്രകടനം.....അരെയും അതിശയിപ്പികുന്ന, കൊതിപ്പികുന്ന വർണ്ണങലുടെ കൂട്ടുകാരൻ. അല്പം സമയം ചിലവഴികാൻ മന്സുണ്ടെങ്ങില്‍ ഇതാ ഈ വെബ് ഒന്ന് കണ്ടു നൊക്കൂ........
www.elayarajaartgallery.com

Monday, April 18, 2011

ബാല്യകാല സുഹൃത്തിന്‍റെ വിവാഹ നിശ്ചയം

ഒരുമിച്ചു കളിച്ചു വളര്‍ന്ന എന്‍റെ പ്രിയ സുഹൃത്തിന്‍റെ വിവാഹ നിശ്ചയം ഈ കഴിഞ്ഞ ശനിയാഴ്ച നടക്കുകയുണ്ടായി (16/04/2011).
തര്‍കിച്ചും വഴക്കിട്ടും എനികൊപ്പം വളര്‍ന്ന അവന്‍റെ വിവാഹം എന്ന് പറയുമ്പോള്‍ എനിക്ക് എന്നെകും മധുരം
ഉള്ള നിമിഷങ്ങള്‍ ആണ്....അതില്‍ തുടക്കം മുതല്‍ എല്ലായിപ്പോഴും അവനൊപ്പം നിക്കാന്‍ കഴിഞ്ഞതും എന്‍റെ ഒരു ഭാഗ്യം.ചില ഓര്‍മ്മകള്‍ എത്രയൊക്കെ മറവിയില്‍ ആണ്ടു പോയാലും തുലാവര്‍ഷ മഴപോലെ നിനച്ചിരിക്കാതെ അരികിലേക്ക് ഓടിയെത്തും.പിന്നെ നമ്മെ അകെ നനയിച് ഉള്ളില്‍ ഒരൂ കുളിര്‍ കാറ്റായി അവിടെ അങ്ങനെ നില്‍ക്കും .
ആകാംക്ഷയോടെ കുന്നികുരു പെറുക്കികൂട്ടുന്ന ഒരു കുട്ടിയെ പോലെ ഞാന്‍ അവനേകുറിച്ചുള്ള ഓര്‍മ്മകള്‍ പെറുക്കി എടുക്കുകയാണ്....ഒന്നല്ലാ ഒരായിരം....

ബാല്യത്തിന്റെ കൗമാരത്തിന്റെ ഓരോ ഖട്ടത്തിലും....വളര്‍ച്ചയുടെ ഓരോ തുടിപ്പിലും അറിഞ്ഞതും പങ്കുവെച്ചതും....പിന്നെ പെരുപിച്ചുകൂട്ടിയ കഥയിലൂടെ സ്വയം അവരവര്‍ വലിയവര്‍ ആയപ്പോഴും ...ബാക്കി വെച്ച് പോയ കുറെ ഓര്‍മകഥകള്‍ ......പറഞ്ഞു ചിരിക്കാന്‍ ...പുതിയ കൂട്ടാളികളോട് പങ്കുവെക്കുവാന്‍ . ..ഓര്‍ത്ത് ഓര്‍ത്തു ചിരിക്കാന്‍ ഞങ്ങള്‍ ഞങ്ങള്‍ക്കായി ഉണ്ടാക്കിയ നിമിഷങ്ങള്‍.........ഇനി തിരിച്ചു കിട്ടാത്ത ആ നിമിഷത്തിലേക്ക്‌.....അവന്‍ മോതിരവിരല്‍ അവള്‍ക്കരികിലേക്ക് നീട്ടി ...... ഒരു പുതിയ ഓര്‍മ കൂട്ടിനായി .....