ഒരു തലകെട്ടിനെ കുറിച്ച് ചിന്തിച്ചപ്പോഴും അത് ഇങ്ങനെ ഒന്നില്‍ എത്തി നിന്നപോഴും പൂര്‍ണമായും യോജിച്ചതാണോ എന്ന് ഒരു സംശയമുണ്ടായിരുന്നു....പിന്നെ തോന്നി ഇത് തന്നെ ആണ് ശരി എന്ന്.........
കാരണം ഒരു സമുഹത്തിന്റെ ജീവിക്കാനുള്ള സ്വതന്ത്രിയത്തിനുമേല്‍ എന്‍ഡോസള്‍ഫാന്‍ എന്ന ഈ ദുരന്തം കടന്നു കയറിയത്.....ഈ ദുരന്ത വാര്‍ത്തയ്ക്കു ഒരു സാധാരണ വാര്‍ത്തയ്ക്ക് അപ്പുറം എത്ര പേര്‍ പ്രാധാന്യം നല്കുനുണ്ടാകും.
ഒരു തുടര്‍കഥ വായനക്കാരനില്‍ ആദ്യം ഉണ്ടാക്കുന്ന ആകാംക്ഷ നിലനിര്‍ത്താന്‍ കഴിയാതെ വരുമ്പോള്‍ സ്വാഭാവികം ആയി ഉണ്ടാകുന്ന ഒരു മടുപികലിനപ്പുറം ഭുരിപക്ഷം വരുന്ന വായനക്കാരിലും ഈ ദുരന്തവും ഇപ്പൊൾ വാര്‍ത്തയാവുനില്ല.
ദുരിതങ്ങള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ എത്രയയിരിക്കുന്നു.
എന്‍ഡോസള്‍ഫാന്‍ മൂലം അല്ല ഇതൊന്നും സംഭവിച്ചത് എന്ന് പ്രസങ്ങിക്കുന്ന ഇവിടുത്തെ രാഷ്ട്രിയ ഹിജടകള്‍ക്ക് ഈ സ്ഥാനം നല്‍കിയ നമ്മള്‍ തന്നെ അല്ലെ തെറ്റുകാര്‍.....
എല്മകജെ,സ്വര്‍ഗ്ഗ,പെരിയ,മുളിയര്‍ പോലുള്ള സുന്ദരങ്ങളായ ഗ്രാമങ്ങളില്‍ ഇന്ന് ജനികുന്നത് അന്യഗ്രഹ ജീവികള്‍ എന്ന സങ്കല്പ സമമായ വികൃതമായ എന്തോ ഒന്നാണ്!!!....ഇവരെ പ്രസവിക്കുന്ന, പോറ്റിവളര്‍ത്തുന്ന അച്ഛനമാമാരെ കുറിച്ച് ചിന്തിക്കുക പോലും ദുഷ്കരമായ ഒന്നാണ്.നാളെ എന്തൊക്കെയോ ആയി തീരേണ്ടിയിരുന്ന ഓരോ കുഞ്ഞുങ്ങളുടെയും തലയില്‍ എഴുത്ത് മാറ്റിയ ആ ദുഷ്ട ശക്തികള്‍ക്ക് ആകുമോ അവരുടെ കണ്ണുനീര്‍ അകറ്റുവാന്‍.
ഇവരുടെ ഒക്കെ കുട്ടികള്‍ സമൂഹത്തില്‍ ഉന്നത നിലയില്‍ കഴിയുമ്പോള്‍ ഒരു പറ്റംകുട്ടികള്‍ മൃഗങ്ങളെകാള്‍ കഷ്ടമായ ജീവിതം ഇവിടെ ജീവച്ചു തീര്‍കുന്നു.
എന്‍ഡോസള്‍ഫാന്‍ മൂലം അല്ല ഇതൊന്നും സംഭവിച്ചത് എന്ന് പ്രസങ്ങിക്കുന്ന ഇവിടുത്തെ രാഷ്ട്രിയ ഹിജടകള്‍ക്ക് ഈ സ്ഥാനം നല്‍കിയ നമ്മള്‍ തന്നെ അല്ലെ തെറ്റുകാര്‍.....

ഇവിടെ എത്ര പഠന സംഘങ്ങള്‍ വിഡ്ഢിനാടകങ്ങള്‍ കളിച്ചുപോയി ....ആര്‍കും തെളിയിക്കാന്‍ പറ്റാഞ്ഞത് ഒന്ന് മാത്രം.എന്‍ഡോസള്‍ഫാന്‍ എന്നത് ഒരു കൊടിയ വിഷം ആണ് എന്ന സത്യം.
ഇതിന്റെ നിര്‍മാതാക്കള്‍ ആയിരുന്ന അമേരിക്കയുള്‍പടെ 81 രാജ്യങ്ങള്‍ ഇത് നിരോധിച്ചപ്പോള്‍ ഇവിടെ മാത്രം
എന്തെ ഇങ്ങനെ...മനുഷ്യ ജീവനെ കാള്‍ വിലയാണോ അവര്‍ ഈ കൊടിയ വിഷത്തിനു കല്പിച്ചിരിക്കുന്നത്.
അവര്‍ക്കിത് ഇപ്പോഴും ശുദ്ധ പശുവിന്‍ പാലിന് സമം.
ഒരുവന് അവനുമേല്‍ തന്നെ ചര്‍തികിട്ടിയ അധികാരം ആണ് സ്വാതന്ത്ര്യം ...അവനുമേല്‍ മാത്രം (അത് കൊണ്ടാണല്ലോ കൊലപാതകം ഒരു കുറ്റവും പാപവും അയീ കാണുന്നത്...!!!)
ഈ അധികാരം അവനില്‍നിന്നു മാറി ഒരു ദേശവും, അത് സമുഹവും ഒടുവില്‍ രാജ്യതിന്റെതുമാകുന്നു.ഈ സ്വാതന്ത്ര്യത്തിന്റെ സീമ ലഘിക്കുമ്പോള്‍ അത് അവന്റെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാകുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.അവിടെ അടിമകള്‍ എന്നാ വര്‍ഗ്ഗം സൃഷ്ടിക്കപ്പെടുന്നു .
ഇത് തന്നെ അല്ലെ ഇവിടെയും സംഭവിച്ചത്.ജീവിക്കാന്‍ ഉള്ള അവരുടെ സ്വാതന്ത്ര്യത്തിനു മേല്‍ കടന്നു കയറ്റം നടത്തി ആ പ്രദേശത്തെ ജനതയെ അടിമവര്‍ഗ്ഗപട്ടം ചാര്‍തികൊടുത്തത് പോലെ ആയില്ലേ....
പ്രതികരിക്കാന്‍ ശക്തില്ല്ലത്തവര്‍ അക്കിയില്ല്ലേ .....അല്ലെങ്ങില്‍ തണെ പ്രതികരിച്ചാല്‍ ഇവിടെ കേള്‍ക്കാന്‍ ആരുണ്ട് .....
പ്രതികരിക്കാനുള്ള ശക്തി നമുക്ക് നഷ്ടപെട്ടിരികുന്നു.നമ്മുടെതല്ലാത്ത ഒരു പ്രശ്നത്തിലും നമുക്ക് തലയിടാന്‍ താല്പര്യം ഇല്ലാതായിരിക്കുന്നു.professional's പെറ്റു പെരുകി കൊണ്ടിരിക്കുന്ന ഈ മണ്ണില്‍ ഇനി എവിടെ പ്രതികരിക്കാനുള്ള യുവ ജനത.മുട്ടയ്കുള്ളിലെ ലോകം മാത്രമേ അവര്‍ക്കറിയു.
ഇങ്ങനെ യൊക്കെ ആണെങ്കിലും തുരുംബെടുത്തു പോയി എന്ന് നാം കരുതിയ ആ പഴയ ആയുധത്തിനു ഇപ്പോഴും നല്ല മൂര്‍ച്ച ഉണ്ടെന്നു ഈ 2011 ല്‍ തെളിയിക്കാന്‍ ഒരു Anna Hazare ഉണ്ടായതു പോലെ ഇവിടെയും ഒരു അന്ന ഹസാരെ ഉണ്ടാകും എന്നാ സങ്കല്പ സ്വപ്നം കാണാനേ എനിക്ക് കഴിയു.
നമ്മുടെ മുഖ്യ മന്ത്രി കഴിഞ്ഞ ദിവസം നടത്തിയ ഉപവാസം ഒരു നല്ല തുടക്കം ആണെങ്കിലും എന്തെ അങ്ങേക്ക് ഇതുതോന്നാന്‍ ഇത്ര വൈകിയത് ......,കൂടാതെ ഒരുദിവസം കൊണ്ടിത് നിര്‍ത്താതെ ഹസാരെ ചെതത് പോലെ ഇതു നിരോധിക്കും വരെ അങ്ങേക്ക് ഉപവാസം തുടരാമായിരുന്നു.....അങ്ങേകൊപ്പം ഞങ്ങള്‍ എല്ലാം നിരക്കുംയിരുന്നു .....വെറും രാഷ്ട്രിയ നാടകത്തിനപ്പുറം അതില്‍ എന്തെങ്കിലും നന്മയുടെ ഉദ്ദേശം ഉണ്ടെങ്കില്‍ അങ്ങേക്ക് എന്‍റെ വന്ദനം.....മറിച്ചു ചിന്തിച്ചതിനു മാപ്പ് .....

ഒട്ടും തന്നെ അതിഭാവുകത്വം ഇല്ലാതെ എന്നാല്‍ അല്‍പ്പം ഭാവനയുടെ മേമ്പൊടിയോടെ അദ്ദേഹം പറഞ്ഞിരിക്കുനത് അവരുടെ യഥാര്‍ത്ഥ ജീവിതം തന്നെ ആണ്.
ചിലപോഴെങ്ങിലും ഇതൊക്കെ സത്യമാണോ എന്ന് ഭയപെടുതുന്ന ഒരു ചിന്ത മനസിലേക്ക് കടന്നു വരുമെങ്കിലും....സത്യസന്ധമായ അവതരണം......................
ഒരു ജനതയുടെ തലയില്‍ എഴുത്ത് മാറ്റിയ, ഹൃദയശൂന്യരായ ആ ഉപരി വര്‍ഗത്തെ ഇല്ലാതാക്കുവാന്‍ നമുക്കൊന്നിക്കാം....ഒത്തുചേരാം ....
സ്വര്‍ഗരാജ്യം തിരകെ വരും എന്ന് സ്വപ്നം കാണുന്ന വിഡ്ഢിയായ വിശ്വാസിയെ പോലെ ആശ്വാസത്തിന് വേണ്ടിയെങ്കിലും നമുക്കും കാണാം ആ സ്വപ്നം.....സ്വാതന്ത്രിയം തിരികെ കിട്ടിയ ...ശുദ്ധമായ വായുവും..മണ്ണും തിരികെ കിട്ടിയ...ജനിമ്രിതിയുടെ പാപങ്ങള്‍ ഏറ്റുവാങ്ങാത്ത ഒരു പുതിയ തലമുറയെ...
നിങ്ങളുടെ അഭിപ്രായങ്ങളും പ്രതിക്ഷേതവും ഇവിടെ രേഖ പെടുത്തുക....

1 comment:
വളരെ നല്ല പോസ്ട് ഹരീഷ്. തികച്ചും സമകാലികവും, ആത്യന്താപേക്ഷികവുമായ പ്രതികരണം.!!!
എന്‍ഡോസള്‍ഫാന്‍ പൊലുള്ള മാരക വിഷത്തിനെതിരേ കൈ കോര്‍ക്കേണ്ടതു നമ്മുടെ എല്ലാവരുടെയും ആവശ്യമാണ്. അതിനു ഇതു പോലുള്ള മുന്‍കൈ എടുക്കലുകള്‍ക്ക് വളരെയേറേ അഭിനന്ദനങ്ങള്‍.. Great Work!!
പക്ഷേ നമ്മുടെ സമൂഹത്തിനെ കാര്‍ന്നു തിന്നുന്ന വിഷം എന്‍ഡോസള്‍ഫാന്‍ മാത്രം ആണെന്നു കരുതുന്നതു തെറ്റാണ്; നമ്മുടെ ചില നേതാക്കളുടെയും ജനങ്ങളുടെയും പട്ടിണി കിടക്കലും, മരത്തിലെഴുതലും, പ്രകടനങ്ങളും കാണുമ്പോല്‍ അങ്ങനെ തോന്നിപ്പോകുന്നു
സമൂഹത്തിനേയും, സംസ്കാരത്തിനേയും, ജനങ്ങളേയും നശിപ്പിക്കുന്ന കാളകൂട വിഷങ്ങള്‍ ; എന്‍ഡോസള്‍ഫാനേക്കള്‍ മാരകമായവ നമ്മുടെയൊക്കെ മനസ്സിലും സമൂഹത്തിലും ഉണ്ടു. ആവക്കെതിരെ കൂടെ പോരാടാന്‍ ഹരീഷിന്റെ തൂലികയ്ക്കു കഴിയട്ടെ എന്നും ആശംസിക്കുന്നു.
വായിച്ച പുസ്തകങ്ങളെ കുറിച്ചുള്ള വിവരങ്ങല്ള്‍ ചേര്‍ക്കുന്നതു മറ്റുള്ളവര്‍ക്കു വളരേയേറെ പ്രയോജനം ചെയ്യും.
തുടര്‍ന്നും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
Post a Comment