Tuesday, November 22, 2011

എല്ലാവരെയും ദൈവം രക്ഷിക്കട്ടെ....

എല്ലാവരെയും ദൈവം രക്ഷിക്കട്ടെ.... 
മുല്ലപെരിയാര്‍ മുതല്‍ DAM 999 വരെ.

വെളുപ്പാന്‍ കാലത്ത് കണ്ട ഒരു ദു:സ്വപ്നം പോലെ നമ്മുടെ ജീവിത യാഥാര്‍ത്ഥ്യത്തിലേക്ക് അത് കടന്നു വന്നേക്കാം.യാതൊരു മുന്നറിയിപ്പും കൂടാതെ....
ഉറങ്ങാന്‍ കിടക്കുമ്പോള്‍ നാളേക്ക് കണ്ട സ്വപ്നങ്ങളൊക്കെ പാതി വഴിക്ക് ഉപേക്ഷിക്കേണ്ടി വരാം....ഉറ്റവരെ പിരിയേണ്ടി വരാം.

കേട്ടിപോക്കിയ  സ്വപ്ന മാളികകളും ,വാരികൂട്ടി പൊതിഞ്ഞു വെച്ച സ്വപ്നങ്ങളൊക്കെയും ആരുടെയും കൈപ്പിടിയില്‍ ഒതുങ്ങാതെ  ഒഴുകിയോലിച്ചു എവിടെയോ ചെന്ന് പതിക്കും.എവിടെയും കോണ്‍ക്രീറ്റ് കുംബാരവും ,ശവങ്ങളും കൊണ്ട് നിറയും.

വനസൌന്ദര്യവും ,നഗരസൌന്ദര്യവും തിരിച്ചറിയാന്‍ ആവാത്ത വിധം ഒന്നായി ചേര്‍ന്നിരിക്കും.

മെട്രോ റെയില്‍ഉം  ,ദുബായ് ഇന്റര്‍നെറ്റ്‌ സിറ്റി യും ഒന്നും ഇവിടെ ഉണ്ടായിരുന്നു എന്നതിന്റെ ഒരു തെളിവും അവശേഷിപിക്കില്ല.കോണ്‍ക്രീറ്റ് കൂമ്പാരങ്ങള്‍കുള്ളില്‍ ആരാലും  തിരിച്ചറിയ പെടാതെ അവ ഒഴുകി നടക്കും.

വിശപ്പടങ്ങാതെ വാ പിളര്‍ന്നു നില്‍കുന്ന കടലിന്റെ ആമാശയ അടിത്തട്ടിലേക്ക് ഇവയെല്ലാം വിഴുങ്ങപെടും.

ഈ യഥാര്‍ത്യങ്ങളിലെകുള്ള   ഒരു മുന്നറിയിപ്പാണ് സോഹന്‍ റോയ് എന്നാ മലയാളി director ഉടെ    DAM 999 എന്നാ ആദ്യ  ഇന്ത്യന്‍ ഹോളിവുഡ് മൂവി.
ഇതില്‍ മുല്ല പെരിയാര്‍ അല്ല വിഷയമെങ്ങിലും ജീവനും  ,ജീവിതവും എവിടെയും,എപ്പോഴും ഒന്ന് തന്നെ എന്നാ അടിസ്ഥാന തത്വത്തില്‍ ആണ് ഈ സിനിമയുടെ പ്രസക്തി.

ഒരു സോഹന്‍ റോയ് ഇന്റര്‍വ്യൂ വിലൂടെ കേരളത്തിലെ മൊത്തം ചെറുപ്പക്കാരുടേയും  ബോധമണ്ഡലം ഉണര്‍ത്താന്‍ കഴിഞ്ഞു മാതൃഭൂമി ക്ക്.കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്  സൈറ്റ് ആയ FACEBOOK ല്‍ ഏറ്റവും കൂടുതല്‍ കണ്ടത് മുല്ലപെരിയരിനെ കുറിച്ചുള്ള മുന്നറിയിപ്പാണ്  ("Save മുല്ലപെരിയാര്‍ പോലുള്ള ആശയങ്ങള്‍ "). ഒരു sharing ഓ ,wall post ഓ ഇതുമായി ബന്ധപെട്ട് ഇടാത്തതായി   ആരും ഉണ്ടാകില്ല....

വൈകി ആണെങ്കിലും നമുക്കുണ്ടായ ഈ മാറ്റം ആശാവഹം തന്നെ....

എങ്കില്‍ തന്നെയും ഇതിനെ കുറിച്ചൊന്നും ആവലാതി പെടാന്‍ ഇപ്പോഴും പലര്‍ക്കും സമയം ഇല്ല...നൂറു കൂട്ടം തിരക്കാ,അതിനിടയ്ക്ക ഒരു DAM ...ഒന്ന് പോയെ മാഷെ....ഇതാണ് ഒരു കൂട്ടരുടെ സ്റ്റൈല്‍.

DAM  പൊട്ടട്ടെ  അപ്പോള്‍ നോക്കാം എന്ന് വേറൊരു കൂട്ടര്‍...

ഇതല്ല ഇതിനപ്പുറവും ചാടി കടന്നവനാണ് ഈ K K Joseph എന്നാണ് ചിലരുടെ ലൈന്‍.

എന്റെ ചില സുഹൃത്തുക്കള്‍ നര്‍മരൂപേണ പറഞ്ഞത് DAM പൊട്ടിയാലും ഇങ്ങു ഏറണാകുളത്ത്  എത്തണമെങ്ങില്‍ കുറഞ്ഞത്‌ 1 - 2 മണിക്കൂര്‍ എങ്കിലും എടുക്കും.അതിനുള്ളില്‍ ബൈക്ക് ലോ കാറിലോ പാലക്കാടോ,കൊല്ലം തോ എത്തി പിടിക്കാം  എന്നാണ്.

എപ്പടി ഐഡിയ .....what an idea sir ji.....

ഇനി നമ്മുടെ രാഷ്ട്രിയ മേലാളന്‍മാര്‍ക്കും , മന്ത്രി മാരെയും കുറിച്ച ആണെങ്ങില്‍ ...അവര്‍ക്ക് സമാധാനിക്കാന്‍ വകയുണ്ടേ...ഈ DAM പൊട്ടിയാലും അതിന്റെ തീവ്രത തിരുവനത പുരം വരെ എത്തില്ല..കണക്കു പ്രകാരം ആലപ്പുഴ വേറെ എത്തു....അപ്പോള്‍ നിങ്ങള്‍ രക്ഷപെട്ടിലെ....

മന്ത്രി മാര്‍ക്കും രാഷ്ട്രിയ ഉന്നതര്‍ക്കും ഒരു മുന്നറിയിപ്പ്....
കോട്ടയം,ഏറണാകുളം ,ആലപ്പുഴ,ഇടുക്കി മുതലായ സ്ഥലങ്ങളിലെകുള്ള സന്ദര്‍ശനം പരമാവധി ഒഴിവാക്കുക.ഇനി സന്ദര്‍ശനം ഒഴിവാക്കാന്‍ പറ്റാത്തതാനെങ്ങില്‍   helicopter ല്‍  മാത്രം യാത്ര നടത്തുക...

കൂടാതെ മേല്‍ പറഞ്ഞ സ്ഥലങ്ങളില്‍ ഏതെങ്കിലും ഒന്നിലാണ് നിങ്ങളുടെ ഭവനം എങ്കില്‍ കുടുംബ സമേധം തിരുവനന്ത പുത്തേക്കു   മാറുക.വസ്തുവിന്റെ അധാരവും,പ്രമാണവും കൈവശം സൂക്ഷിക്കാന്‍ മറക്കരുതേ...പിന്നീട് ഉപകരിക്കും...

DAM ഇന്റെ പുനര്‍ നിര്‍മാണത്തിന് പ്രധാന തടസം തമിഴ് നാടിന്‍റെ എതിര്‍ പാണല്ലോ...
ഒന്ന് കൂടി അവരോടു സംസാരിച്ചു നോക്കൂ...സമയം നമുക്ക് പ്രശ്നമേ അല്ല.
ഒരു വട്ട മേശ സമ്മേളനത്തിലൂടെ അവരോടു കാര്യങ്ങള്‍ പറയാം....ഇടയ്ക്കു കുശലാന്വേഷണം ആകാം...
എന്നിട്ടും സമ്മതിചില്ലങ്ങില്‍   ...സമ്മതിക്കും വരെ ക്ഷമയോടെ കാത്തിരിക്കാം ...എന്നെങ്ങിലും അവരുടെ മനസ് മാറതിരിക്കില്ല .....

ശുഭാപ്തി വിശ്വാസം ഇപ്പോഴും നല്ലതാണ്...

ഇനി അതുമല്ലങ്കില്‍  Supreme Court ല്‍ ഒരു കേസ് കൂടി  ഫയല്‍ ചെയ്യാം....തമിഴ് നാട് സര്‍ക്കാരിനെതിരെ...
അടിസ്ഥാന തെളിവെടുപ്പുകള്‍ക്കായി ഇന്ന് വരെ നടത്തിയ പഠനങ്ങള്‍ ഒക്കെ എഴുതി തള്ളി പുതിയ ഒരു സംഘത്തെ വെക്കാം.അതങ്ങനെ ഒരു 3 - 4 കൊല്ലം പോയി കിട്ടും.ഇതിനിടക്ക്‌ അവരുടെ മനസ് മാറിയാലോ,Dam പൊട്ടിയാലോ നമ്മള്‍ രെക്ഷപെട്ടു...കാര്യങ്ങള്‍ എളുപ്പമായല്ലോ...

ഇനിയുള്ളത് ഒരു അപേക്ഷയാണ്....(മേലെ പറഞ്ഞ ജില്ല കാര്‍ക്ക് മാത്രം ബാധകം.)
ഈ അപേക്ഷ ദൈവ വിശ്വാസികളോട് മാത്രം ഉള്ളതാകുന്നു....

നിങ്ങള്‍ക്കാകുമെങ്ങില്‍ ഒരു യാഗമോ,യെജ്ഞമോ നടത്തി ദൈവത്തെ ഒന്ന് സുഖിപ്പിച്ചോള്.

ഇനി അങ്ങേരു കനിഞ്ഞാലെ രക്ഷയുള്ളൂ .ഇപ്പോള്‍ തന്നെ അയാളുടെ കരുന്യതിലാണ് കാര്യങ്ങള്‍ ഓടുന്നത്.

Media കാര്‍ക്ക് ഇതുവരെ ഈ വിഷയത്തില്‍ അത്ര താല്പര്യം വന്നു കണ്ടില്ല.ഇടക്ക് ചില വാര്‍ത്തകള്‍ വരാര്‍ ഉണ്ടെന്നത് ഒഴിച്ചാല്‍ അത്ര exclusive അല്ലാത്ത ഒന്നിന് വേണ്ടി സമയം പാഴാക്കാന്‍ ഇല്ലാത്തതു കൊണ്ടാകാം.

Exclusive ആക്കുവാന്‍ വേണ്ടി അവര്‍ നേര്‍ച്ചകള്‍ ഒക്കെ നേരുനുന്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.വിള്ളലുകള്‍ കൂടുന്നത് അതിന്റെ അനന്തര ഭാലമാണോ എന്ന് സംശയികേണ്ടി ഇരിക്കുന്നു.
അതുകൊണ്ട് നിങ്ങളും കാര്യമായി നേര്‍ച്ചകള്‍ ഒക്കെ നേര്ന്നോലുക   ...ആരാണ് കൂടുതല്‍ കൊടുക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി ആണ് ദൈവം ഇപ്പോള്‍ അനുഗ്രഹങ്ങള്‍ ചൊരിയുന്നത്.

അവസാനമായി Sohan Roy യോടു ഒരു വാക്....

ഞങ്ങളെ ഇതൊന്നും കാട്ടി ബേജാരാക്കാന്‍ നോക്കണ്ട...ഞങ്ങള്‍ ഇതൊക്കെ കുറെ കണ്ടതാ ആശാനേ..
ഇങ്ങനെ ഒക്കെ ആണെങ്കിലും തങ്ങളുടെ സിനിമ വിജയികട്ടെ...കാശ് വരട്ടെ എന്ന് ആശംസിക്കുന്നു....

സോഹന്‍ റോയുടെ തന്നെ ഒരു വാക്ക് കടമെടുത്തു ഞാന്‍  അവസാനിപ്പിക്കുന്നു...
ഈ സിനിമ കണ്ടു ലോകത്തിനു മനസിലായിട്ടും നമ്മുടെ എമാന്മാര്‍ക്ക്  ബോധ്യം വന്നില്ലങ്ങില്‍....?

എല്ലാവരെയും ദൈവം രക്ഷികട്ടെ.....

ഭാഗ്യം ഉണ്ടെങ്കില്‍ വീണ്ടും കാണാം.

GOOD BYE...




1 comment:

Thaniyaavarthanam said...

ഹോമം നടത്തി ദൈവത്തെ സുഖിപ്പിക്കണ്ട കാര്യം ഉണ്ടോ സഹോദരാ ???
മത്തായിക്ക് പോപ്പിനെ ഇഷ്ടംമല്ല എന്ന് പറഞ്ഞു പോപ്പ് മാറാന്‍ പറ്റുമോ ??? റോം സ്ഥലം മാറ്റാന്‍ പറ്റുമോ??? സാധ്യമല്ല..., വേണമങ്കില്‍ മത്തായി മാറണം.. പോപ്പ് മുല്ലപെരിയറിനു വരില്ല, മത്തായി റോമിനും പോവില്ല അതാണ് ഇപ്പോഴത്തെ അവസ്ഥ...