Monday, May 30, 2011

കഥകള്‍ പറയാത്ത രണ്ടു വര്‍ഷം.....

കഥകളിലൂടെ കവിതയും കവിതയിലൂടെ കഥയും പറഞ്ഞുതന്ന നമ്മുടെ സ്വന്തം മാധവികുട്ടി (ആമി) വിടപറഞ്ഞിട്ട്‌ 31/05/2011 -  2 വര്‍ഷം തികയുന്നു.കഥകള്‍ പറയാത്ത രണ്ടു വര്‍ഷം.
കഥ പറഞ്ഞു പറഞ്ഞു  ജീവിതം തന്നെ വരച്ചു കാട്ടിയ ഒരു കുട്ടി.പോകുന്ന വഴികളില്‍ എല്ലാവരോടും കുശലം പറഞ്ഞ്,കൊഞ്ചി നടക്കുന്ന മുട്ടെത്താത പാവാടയും ഫ്രോകും അണിഞ്ഞ ഒരു പെണ്‍കുട്ടിയുടെ രൂപമാണ്‌ മാധവികുട്ടിക്ക്‌.കാച്ചിയ നീലഫ്രിങ്കാതി എണ്ണയുടെ മണമായിരുന്നു മുടിയിഴകള്‍ക്ക് (എന്റെ മനസ്സില്‍). പ്രായം വേട്ടയാടാത്ത ഒരു മനസായിരുന്നു അവരുടേത്.അവസാന നാളുകളില്‍ പോലും ആ കണ്ണുകളില്‍ കൌമാരത്തിന്റെ ഒരു തിളക്കം ഞാന്‍ കണ്ടു. ആ കണ്ണ്കളിലേക്ക് അല്‍പനേരം നോക്കിയിരുന്നാല്‍ അറിയാതെ നമ്മുടെ ഉള്ളിലും പ്രണയം വിരിയും.
കഥകളില്‍ മാത്രമല്ല ജീവിതത്തിലും പ്രണയത്തിന്റെ വറ്റാത്ത ഒരു അരുവിയായിരുന്നു അവര്‍.

വായിച്ച് ഹരം കൊണ്ട കഥകളിലെ നായികമാര്‍ പലതും കഥാകാരി തന്നെ ആണെന്ന്  ലോകത്തോട്‌ പറയാനും അവര്‍ ഒട്ടും ഭയപെട്ടില്ല.എന്തിനെയും എതിനെയും ഭയകുന്ന മലയാളി പെണ്‍കുട്ടികള്‍ക്ക് പുതിയ ഒരു വാതില്‍ തുറന്നുകൊടുക്കുക കൂടി ആയിരുന്നു അവര്‍ ചെയ്തത്.പുതിയ തലമുറ പെണ്ണെഴുത്ത്‌ കാര്‍ക്ക് ബാലപാഠം കമല തന്നെ ആയിരുന്നു.

മാധവികുട്ടിയെ ഒന്ന് നേരില്‍ കാണുവാനും പരിചയപെടുവാനും ഉള്ള എന്റെ അതിയായ ആഗ്രഹത്തെ, ജീവിതത്തില്‍ ഉപേക്ഷികേണ്ടി വന്ന ഒരു കൂട്ടം ആഗ്രഹാകൂബരതിന്നോപ്പം  ഇട്ടു ഞാന്‍ കത്തിച്ചു.എങ്കിലും ഇന്നും എന്നും എന്റെ മനസ്സില്‍ ആ മുഖം, പല രൂപത്തില്‍ പല ഭാവത്തില്‍ തെജോമയമായി തന്നെ ജ്വലിച്ചു നില്‍ക്കും.

സമര്‍പ്പണം : മാധവികുട്ടി എന്ന അമ്മക്ക്,ചേച്ചിക്ക്,കൂട്ടുകാരിക്ക്,കാമുകിക്ക്......

2 comments:

പാവം പാവം രാജകുമാരന്‍ said...

കഥകളിലൂടെ മലയാളസാഹിത്യത്തെയും,കവിതകളിലൂടെ ENGLISH സാഹിത്യത്തെയും നിരന്തരം ജ്വലിപ്പിച്ചുകൊണ്ടിരുന്ന ഒരു സൂര്യതേജസ്സായിരുന്നു ശ്രീമതി കമലസുരയ്യ.മലയാളികളെ സ0ബന്ധിച്ചിടത്തോളം കേവലം ഒരു കവിയത്രി മാത്രമല്ലായിരുന്നു അവര്‍.സമൂഹിക സാ0സ്കാരിക ജീവിത്തില്‍ നിരന്തരം ഭൂകബങള്‍ (സിഷ്ടിച്ച,മലയളികളുടെ യാഫാസ്തിതിക മൂല്യാങാളെയും,സങ്കല്‍പ്പങളെയും നിരന്തരം ചോദ്യം ചെയ്യുന്ന വിഗ്രഹഭണ്ജ്ജമായ നിലപാടുകള്‍ എടുത്ത ഒരു കലാകാരിയായിരുന്നു.എന്റെ അരിവില്‍ കമലാസുരയ്യയോളം പ്രശസ്തിയാര്‍ജിച്ച ഒരു എഴുത്തുകാരിയില്ല.സുരയ്യയ്ക്ക് മുന്‍പ് സാഹിത്ത്യ രചന നടത്തിയവരുടെ പോലും അഗുലി പരിമിതമാണ്.രാമചരിതത്തിന്‍ ശേഷം സാഹിത്യ രചന നടത്തിയത് ലളിതാബികാ അന്തര്‍ജനം,രാജലെക്ഷ്മി ഇങനെ കുറച്ചുപേര്‍ മാത്രമാണു.അറിയപെടതെപോയ ഒരുപാടുപേരും ഉണ്ടാകാം.അതുപൊല INDIA ക്ക് പുറത്ത് ഏറ്റവും അറിയപെട്ട മലയാളി എഴുത്തുകാരിയും, INDIAN ENGLISH എഴുത്തുകാരികളില്‍ ഏറ്റവും പ്രശസ്തയും ഈ അമ്മ തന്നെയായിരിക്കും
എന്റെ വീട്ടിലുള്ളവര്‍ക്കെല്ലം കമലാസുരയ്യയൊടുള്ള ഇഷ്ടം കുഞിലേ എന്നിലേക്കും സ്വഭവികമായെത്തിയതിനൊപ്പം,വളരെ കുഞിലെ അപ്പുപ്പന്റെ collectionil നിന്നെടുത്തു വായിച്ച novelukalum കളും,ബെന്ധത്തിലുള്ള ശ്രീ കെ .പ് കുമാരന്‍ സ0വിധാനം ചെയ്ത രുക്മിണി (മധവികുട്ടി അമ്മായുടെ novel ennu viswasam) ്‌ എന്ന ചിത്രം സിനിമാശാലയില്‍ കണ്ടതുമെല്ലം എന്നില്‍ വല്ലാത്തൊരടുപ്പം കൂട്ടിയതെയുള്ളു..ഒന്നും  ശെരിയായി മനസ്സിലാക്കന്‍ കഴിയാത്ത പ്രയമായിരുന്നെങ്കില്‍ കൂടി..എന്നും Nostalgic ae തോന്നുന്ന ഒരു അനുഭവമായി,സുന്ദരമയാ ഒരു മഴപൊലെ എന്നിലൂടെയും,നിങളിലൂടെയും ഈ അനുഗ്രഹീത കലാകാരിയായ അമ്മ ജീവിക്കുന്നു്‌..പ്രെണാമം

Harish Nair said...

Thanks for such a comment......