Friday, August 26, 2011

അണ്ണാ ഹസാരെയും ചില ചിന്തകളും സംശയങ്ങളും.

മാധ്യമങ്ങള്‍ ഇപ്പോള്‍ ചൂടോടെ ജനഹൃദയങ്ങളില്‍ എത്തിക്കുന്ന പ്രധാന വിഷയങ്ങളില്‍ ഒന്നാണല്ലോ അണ്ണാ ഹസാരെയും അദ്ദേഹം നടത്തുന്ന സമരവും.ദിവസം ചെല്ലുംതോറും സാധാരണയായി സംഭവിക്കാറുള്ള പോലെ ഒരു ചൂട് കുറവ് ഇതില്‍ കാണാത്തത് മറ്റു exclusive news  ഒന്നും തരപെടാത്തത് മുലം ആണോ എന്ന് സംശയം ഉണ്ടെങ്ങിലും കൊണ്ടുപിച്ചുള്ള രാജ്യ സ്നേഹം എന്തായാലും മാധ്യമങ്ങളിലും ഇപ്പോള്‍ കൂടുതല്‍ കണ്ണന്‍ സാധിച്ചിട്ടുണ്ട്.  

നമുക്ക് പൊതുവേ ഉള്ള ഒരു സ്വഭാവം, എല്ലാത്തിനെയും ഒരു സംശയത്തിന്റെ കണ്ണ് കൊണ്ട് കൂടി കാണുക എന്നതാണ്.ഇവിടെയും ചില അത്തരം ചിന്തകള്‍ ഉയര്‍ന്നു വരുന്നതായി കണ്ടു....
facebook പോലെയുള്ള online സൌഹൃദ കൂട്ടായ്മയില്‍ അദ്ധേഹത്തെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയുംപോഴും ഇടക്ക് ചില ആലോസര പെടുത്തല്‍ പോലെ ആരുടെ ഒക്കയോ കണ്ടെത്തലുകളും അഭിപ്രായങ്ങളും. അതിലും കടന്നു കൂടുന്നു.

ഗിതയില്‍ ഭഗവന്‍ ഉപദേശിച്ചത് പോലെ "ലക്‌ഷ്യം മാര്‍ഗത്തെ സധുകരിക്കും" എന്നാണല്ലോ.
നമ്മുടെ ലക്‌ഷ്യം അദ്ദേഹം ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന ആ സമരത്തിനു നന്മയുടെ അര്‍ഥം കണ്ടെത്തി അദേഹത്തിനൊപ്പം  അണി ചേരുക എന്നതാണ് (എന്റെ പക്ഷം).
അദ്ദേഹം പുതിയ ഗാന്ധിയോ എന്നൊക്കെയുള്ള ചര്‍ച്ചകള്‍ നമുക്ക് പിന്നീട് ആവാം.എന്തുകൊണ്ടും നമുക്ക് മുക്തിവേണ്ട ഒരു പ്രധാന പ്രശ്നത്തിലേക്ക് ആണ്  അദ്ദേഹം വിരല്‍ ചൂണ്ടിയിരിക്കുന്നത്.നമ്മുടെ രാജ്യത്തിന്‍റെ പുരോഗതിയെ പകുതി കൊണ്ട്  തകര്‍ത്ത ആഴുമതിയില്‍ നിന്ന് കുറച്ച എങ്കിലും നമുക്ക് മോചനം വേണ്ടേ?.
അങ്ങനെ ഉള്ളപോള്‍ എന്തിനു നാം വൃഥാ മറ്റുള ചിന്തകളിലേക്ക് മനസിനെ പായിച്ചു സമയം പാഴാക്കുന്നത്.

ഇപ്പോള്‍ നമുക്ക് വേണ്ടത് ഒന്നേ ഒന്ന്....
അതിനായി നമുക്ക് ഒന്ന് ചേരാം......ഒറ്റകെട്ടായി പോരാടാം..

ഭരത് മാതാ കീ ജയ്......



Tuesday, August 16, 2011

Aanna Hazare

Aanna hazare in police custody....what a democratic country we are living....time to active