ഞങ്ങള്‍ തമ്മില്‍ പിരിയുമ്പോള്‍ അവള്‍ക്കു വയസു 14 or 15.അത്ര തന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് പിന്നെ ഞങ്ങള്‍ തമ്മില്‍ കാണുന്നത്.
അവള്‍ക്കൊപ്പം അവളുടെ കൈവിരളില്‍ തൂങ്ങി കൊഞ്ചി കിണുങ്ങി അവളുടെ മകനും.
ഈ കാലയളവില്‍ അതല്ലാതെ അവള്‍ക്കു വേറെ മാറ്റങ്ങള്‍ ഒന്നും ഉണ്ടായതായി തോന്നിയില്ല.ആ പഴയ കുട്ടി.......
പെട്ടന്ന് നായകന്റെ മനസിലേക്ക്, അഭ്രപാളികളില്‍ തെളിയും പോലെ ഒരു ഫ്ലാഷ് ബാക്കിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സീനും, സംഗീതവും കടന്നു വന്നു....വിഷാധമായ നിമിഷങ്ങള്‍ ....15 വര്‍ഷങ്ങള്‍ക്കു മുന്‍പുനടന്ന ആ പ്രണയ കഥയിലേക്ക് ഒരു ഫ്ലാഷ് ബാക്ക് യാത്ര.....
.......എന്റെ ആദ്യ പ്രണയം ..വേണമെങ്ങില്‍ അവസാനത്തെയും(പൂര്‍ണമായ അര്‍ഥത്തില്‍ അല്ല എങ്കിലും).....കണ്ടും കെട്ടും സുപരിചിതമായ അതെ ചേരുംപടി തന്നെ ആയിരുന്നു ഈ പ്രണയകഥയ്ക്കും.. അവളെ ആദ്യം കണ്ട നിമിഷം, .......അതൊരു സായംസന്ധ്യ നേരമായിരുന്നു.ഗ്രാമത്തിലെ ഒരു വീട്ടില്‍, ദേവിക്ക് നേര്‍ച്ചയായി നടത്തുന്ന കുത്തിയോട്ടം കാണാന്‍ എത്തിയതായിരുന്നു അവള്‍.ഞാനും എന്റെ കൂട്ടുകാര്‍ക്കൊപ്പം അവിടെ ഉണ്ടായിരുന്നു.അവളെ കണ്ട ആ നിമിഷം തന്നെ എന്നില്‍ പ്രണയം മൊട്ടിട്ടു......അതുവരെ കണ്ടിട്ടില്ലാത്ത അറിഞ്ഞിട്ടില്ലാത്ത ആ അയല്കാരി കുട്ടിയെ അപ്പോള്‍ തന്നെ ജീവിതത്തിന്റെ ഭാഗം ആക്കി മാറ്റിയിരിക്കുന്നു മനസ്.
പിന്നിട് അങ്ങോട്ടുള്ള ഓരോ ദിവസത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ഇന്ന് ചിരിയും അന്ന് ഉത്കണ്ട നിറഞ്ഞതും ആയിരുന്നു.
ആര്‍കും എന്ന പോലെ എന്റെ മുന്‍പിലും കുറെ ചോദ്യങ്ങള്‍ പൊങ്ങി വന്നു..
എങ്ങനെ എന്റെ പ്രണയം ഞാന്‍ അവളോട് പറയും.......???......
എങ്ങനെ അവള്‍ പ്രതികരിക്കും.......
കൂട്ടുകാര്‍കൊപ്പം ഇരുന്നു തലപുണ്ണാക്കി......
പല വഴികളും തെളിഞ്ഞു വന്നു.........
ചിലതൊക്കെ വെറും നിലവാരം ഇല്ലാത്തതായത് കൊണ്ട് സൗഹൃദസഭ അത് പാടെ തള്ളി.....
അന്നത്തെ സംബ്രധായിക രീതി ആയ പ്രണയലേഖനം ആയിരുന്ന്നു ഉപേക്ഷിച്ച കൂട്ടത്തില്‍ ആദ്യത്തേത്.
കൂട്ടായ്മയില്‍ ചര്‍ച്ച പെരുകി കൊണ്ടിരുക്കുമ്പോഴും ഉള്ളില്‍ നല്ല ഭയം ഉണ്ടായിരുന്നു....രണ്ടു കാര്യങ്ങളില്‍ .....
ഒന്ന് അവള്‍ എന്റെ പ്രണയം നിഷേധിച്ചാല്‍ ഈ കാമുകന് അത് സഹിക്കാന്‍ പറ്റില്ല...... അവളില്ലാതെ ജീവിക്കാന്‍ വയ്യല്ലോ......ഒപ്പം കൂട്ടുകാര്‍ക് മുന്‍പില്‍ തലയുയര്‍ത്തി നടക്കാന്‍ ഒക്കില, അതിലും ഭേദം മരികുന്നതാണ്.(മുന്‍പരിചയ കുറവ് മൂലം).....
രണ്ട് .....ഇത് വീടുകാര്‍ അറിഞ്ഞാല്‍ കിട്ടുന്ന നല്ല തല്ലിനെ കുറിച്ചോര്‍ത്ത്......"മോട്ടെനു വിരിഞ്ഞില്ല അതിനു മുന്‍പേ അവന്റെ പ്രേമം അതും ഒരു അന്യ ജാതികരിയെ ....."
ഇത് രണ്ടും മനസ്സില്‍ കിടന്നു......പക്ഷെ കാമുകന് തോല്‍ക്കാന്‍ വയ്യല്ലോ......
ഒടുവില്‍ വഴി കണ്ടെത്തി.
തന്നത് ഒരു ബാല്യകാല സുഹൃത്ത്. അവളുടെ വീട്ടിലെ ജോലികാരി ചേച്ചി വഴി കാര്യം അവളോട് അവതരിപ്പിക്കുക.........വലിയ risk ഉള്ള പണി ആണ്....
ശ്രേമം പാളിയാല്‍ ആകെ പൊല്ലാപ്പാകും, വരുന്നത് വരട്ടെ എന്ന് കരുതി ......സുഹൃത്ത് കാര്യം അവരോട് അവതരിപിച്ചു....
എങ്ങനെ ആണ് അവന്‍ അത് സാധിച്ചത് എന്ന് ഇന്നും എനിക്കറിയില്ല....
സംഭവം success
അവര്‍ വഴി കാര്യം അവതരിപിച്ചു.....മറുപടി മൗനം ആയിരുന്നു എന്ന് ദൂതയായ ചേച്ചി അറിയിച്ചു...
അവളുടെ മുഖത്ത് താല്പര്യത്തിന്റെ എന്തെങ്കിലും ലക്ഷണം ഉണ്ടായിരുന്നോ എന്ന് അറിയാന്‍ ആകാംക്ഷ.....ചോദിച്ചപ്പോള്‍ ചേച്ചിയുടെ വക ഒരു ചിരി.......കറുത്ത വട്ട മുഖവും നിറയെ മുഖകുരു കുഴികളും ഉള്ള അവരുടെ മുഖത്ത് നിന്നുവന്ന ആ ചിരി ഇന്നും ഞാന്‍ ഓര്‍കുന്നു.....
വല്ലാത്ത ഒരു വെറുപ്പായിരുന്നു അത് കണ്ടപ്പോള്‍.......ഉള്ളില്‍ നിന്നിരച്ചു വന്ന ദേഷ്യത്തെ ഒരു ചമ്മലിന്റെ രൂപഭാവതിലേക്ക് മാറ്റി നിഷ്കളങ്കനായി ഞാന്‍ നിന്നു.(അന്നും ഇന്നും മുഖത്ത് എവിടെയോ ഒഴുകുന്ന നിഷ്കളങ്കതയുടെ ചാലുള്ളത് കൊണ്ട് പലപ്രശ്നങ്ങളില്‍ നിന്നും ഒഴിവായി പോരാന്‍ കഴിഞ്ഞിട്ടുണ്ട്)
മൗനം സമ്മതം ആണ് എന്നൊന്നും അന്നറിഞ്ഞു കൂടാ......അതുകൊണ്ട് തന്നെ അവളുടെ മൗനം എന്നെ കൂടുതല്‍ അസ്വസ്ഥന്‍ അക്കീ....പിന്നെ ചിന്താ അതുതന്നെ ആയിരുന്നു, കിടക്കുമ്പോഴും നടക്കുമ്പോഴും ....ക്ലാസ്സ് റൂമില്‍ ഇരികുമ്പോഴും അതുതന്നെ...കളികണം എന്നോ ,കൂടുകരോടൊപ്പം പോകണമെന്നോ പോലും ചിന്തയില്ലാത്ത അവസ്ഥ(അതും ഒരു 7ഴാം ക്ലാസ്സുകാരന്‍ ആണെന്ന് ഓര്‍ക്കണം.)
എന്താണ് അവളുടെ മനസ്സില്‍ എന്ന് അറിയാന്‍ കഴിയാത്തതില്‍ ഞാന്‍ ആകെ ആശങ്കാകുലന്‍ ആയിരുന്നു.
അവളുടെ ഒരു നോട്ടം കിട്ടാന്‍ വേണ്ടി അവള്‍ പോകുന്ന വഴിയില്‍ കാത്തു നിന്ന് നോക്കി...ആദ്യമൊക്കെ അവള്‍ ശ്രധിച്ചതെ ഇല്ല.....ഓരോ തവണ അവള്‍ എന്നെ ശ്രധിക്കാതെ പോകുമ്പോഴും നിരാശയുടെ ഒരു കൊടുമുടി എനികൊപ്പം വളര്‍ന്നു.അങ്ങനെ വളര്‍ന്നു വന്ന നിരാശയുടെ കൊടുമുടികൊപ്പം തളര്‍ന്നിരുന്ന കുറെ ദിവസങ്ങള്‍.
പിന്നെ പിന്നെ എനിക്ക് നേരെ അവള്‍ ഇടം കണ്ണാല്‍ ചില നോട്ടങ്ങള്‍ എറിഞ്ഞു ..........
ഒടുവില്‍ ഒന്ന് ചിരിച്ചു കാണാന്‍ പിന്നെയും നാളുകള്‍ കാത്തിരിക്കേണ്ടി വന്നു......
കാത്തിരിക്കാന്‍ എനിക്കൊരു മടിയും ഉണ്ടായിരുന്നില.....
Continue.......